എന്ത് ചെയ്തിട്ടും ദേഷ്യം മാറുന്നില്ലേ ? ഈ ഭക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി മതി
ഭക്ഷണക്രമത്തിലെ ചില ക്രമീകരണങ്ങൾ ദേഷ്യം കുറയ്ക്കാൻ സഹായിക്കും . ദേഷ്യം കുറയ്ക്കാൻ ഒമേഗ 3 സപ്പ്ളിമെന്റുകൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആക്രമണ പ്രവണതകൾ 30 ശതമാനം വരെ കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ പുറത്ത് വന്നിരുന്നു.
സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം ഒമേഗ-3 വര്‍ധിപ്പിക്കുന്നതും മൂഡ് മെച്ചപ്പെടുന്നതിന് ഒരു കാരണമാണ്. ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലനം ദേഷ്യത്തിലേക്ക് നയിക്കാൻ കാരണമാകാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ സഹായിക്കും.
സാൽമൺ, മതി പോലുള്ള മീനുകളിൽ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് എണ്ണ, ചിയ വിത്തുകള്‍ എന്നിവ കഴിക്കുന്നതും ഒമേഗ 3 ശരീരത്തിലേക്കെത്താനും അതുവഴി ഒരു പരിധി വരെ ദേഷ്യം കുറയ്ക്കാനും സഹായിക്കും.