മുഖക്കുരു മാറാൻ പാൽ പ്രയോഗം


കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
tRootC1469263">മുഖസൗന്ദര്യം സംരക്ഷിക്കുവാനുതകുന്ന അനേകം ഔഷധികള് ഉണ്ട്. അടുക്കളയിൽ നാം ഉപയോഗിക്കുന്ന പലതും ചര്മത്തിന്റെ പ്രകൃതത്തിനനുസരിച്ച് തരാതരംപോലെ ചേര്ത്തുപയോഗിച്ചാൽ സൗന്ദര്യവര്ധകവസ്തുക്കളാകുന്നു. പാര്ശ്വഫലങ്ങളില്ലായെന്നതാണ് ഇവയുടെ ആകർഷണം. മുഖചര്മം വൃത്തിയാക്കാന് പാലിൽ മുക്കിയ പഞ്ഞി കൊണ്ട് ചര്മം ഉരസുക.

മുഖം കരുവാളിച്ചാലും ഇപ്രകാരം പാൽ ഉപയോഗിച്ച് മുഖം കഴുകാം. മുഖചര്മം വരണ്ടതാണെങ്കിൽ ദിവസേന പാല്പ്പാട പുരട്ടി പത്തു മിനുട്ട് തടവുന്നത് നല്ലതാണ്. ഇങ്ങനെ മസാജ് ചെയ്യുന്നത് മേല്പോട്ടായിരിക്കണം. അല്ലെങ്കിൽ ക്രമേണ ചര്മം അയഞ്ഞു തൂങ്ങാനിടയാകും. രാത്രിയിൽ കുങ്കുമാദിതൈലം 3-4 തുള്ളി പഞ്ഞിയിൽ നനച്ച് മുഖത്ത് പുരട്ടിക്കിടക്കുക. രാവിലെ ശുദ്ധജലത്തിൽ കഴുകി, വെള്ളം ഒപ്പിയെടുക്കണം. തോര്ത്ത്, പരുപരുത്ത തുണി ഇവകൊണ്ട് അമർത്തി ഉരസുന്നത് ചര്മത്തിന്റെ മൃദുലത നഷ്ടപ്പെടുത്തും. വരണ്ട ചര്മമുള്ളവർ, രാത്രി കിടക്കും മുമ്പ് ഏലാദികേരം മുഖത്ത് പുരട്ടി പത്തു മിനുട്ട് മസാജ് ചെയ്ത ശേഷം കടലമാവുപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.