പിസ്ത കഴിക്കുന്നതിന്റെ ദോഷഫലങ്ങൾ
pista
പിസ്ത അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

ആമാശയത്തിന് ഗുണം ചെയ്യുന്നതും ദഹനനാളത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതുമായ നാരുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. വളരെയധികം നാരുകൾ ഉള്ളതിനാൽ ഇവ കൂടുതൽ കഴിച്ചാൽ വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. അതിനാൽ, മിതമായ അളവിൽ പിസ്ത കഴിക്കാൻ ശ്രമിക്കുക. പിസ്ത അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

പിസ്തയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അമിതമായ പൊട്ടാസ്യം വൃക്കകളെ ദോഷകരമായി ബാധിക്കും. വൃക്കരോഗമുള്ളവർ ഭക്ഷണത്തിൽ ഉയർന്ന പൊട്ടാസ്യം ഉണ്ടാകുന്നത് ഒഴിവാക്കണം. പിസ്തയുടെ അമിതമായ ഉപയോഗം ഓക്കാനം, ബലഹീനത, മന്ദഗതിയിലുള്ള പൾസ്, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്ക് കാരണമാകും. പിസ്തയിൽ ഭൂരിഭാഗവും വറുത്തതാണ്. ഇവയിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. സോഡിയം അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ അപകടകരമാണ്.

Share this story