വീക്കം, വേദന എന്നിവ തടയാൻ ഈ ഇല അരച്ചെടുത്ത് ഉപയോഗിച്ചു നോക്കു

pain
pain

കുടംപുളി നമ്മൾ മലയാളികൾ കറികളിൽ സ്വാദിനായി ഉപയോഗിക്കുന്ന ഒന്നാണ്. കുടംപുളി ഇട്ട് വെയ്ക്കുന്ന കറികൾ പ്രത്യേകിച്ച് മീൻ കറി, താള് കറി എന്നിവ മലയാളികളുടെ പ്രിയപ്പെട്ട കറികളാണ്.നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കുടംപുളി, ഇതിൻ്റെ വിത്ത് ഇല, തൊലി എന്നിവ എല്ലാം ഔഷധ യോഗ്യമാണ്.

വീക്കം, വേദന എന്നിവയ്ക്ക് കുടംപുളിയുടെ  ഇല അരച്ചെടുത്ത് ലേപനമാക്കാം അല്ലെങ്കിൽ കിഴി ആയി ഉപയോഗിക്കാം.

ചില എൻസൈമുകൾ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കുടംപുളിയുടെ പതിവ് ഉപഭോഗം വഴി ഇത് ഇല്ലാതാക്കാം. ഇതിലെ എച്ച്.സി.എ നിങ്ങളുടെ ഊർജ്ജസ്വലത വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് നീങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സ്‌ട്രെസ് ഹോർമോണുകളിൽ ഒന്നാണ് കോർട്ടിസോൾ. ഈ ഹോർമോണിന്റെ അളവ് നിയന്ത്രിക്കുന്നതിന് കുടംപുളിയിലെ എച്ച്.സി.എ സഹായകരമാണ്. ഇത് ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഉത്കണ്ഠയെ നീക്കുകയും ചെയ്യുന്നു.

കുടംപുളി പതിവായി കഴിക്കുന്നത് നിങ്ങളുടെ അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇതുകൂടാതെ, കുടംപളിയിലെ ജൈവ സംയുക്തങ്ങൾ ശരീരത്തിലെ ആനന്ദ ഹോർമോണുകളെ പുറത്തുവിടാൻ സഹായിക്കും. ഇത് മാനസികാവസ്ഥയെ സ്ഥിരപ്പെടുത്തുകയും വിഷാദരോഗത്തിൽ നിന്ന് മുക്തി നൽകുകയും ചെയ്യുന്നു.

ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ ശരീരത്തിലെ മോശം കൊളസ്‌ട്രോൾ അല്ലെങ്കിൽ എൽ.ഡി.എൽ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. കുടംപുളി നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ നിയന്ത്രിച്ച് നിർത്തുന്നു. 

കുടംപുളിയിലെ   സംയുക്തങ്ങൾ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും അതുവഴി ഗുരുതരമായ ഹൃദ്രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.

കുടംപുളിയിൽ അടങ്ങിയ ഹൈഡ്രോക്‌സിസിട്രിക് ആസിഡ് അല്ലെങ്കിൽ എച്ച്.സി.എ എന്ന ഫൈറ്റോകെമിക്കലിന്റെ സാന്നിധ്യമാണ് ശരീരവണ്ണം കുറയ്ക്കാൻ സഹായകമായി കണക്കാക്കപ്പെടുന്നത്. കൊഴുപ്പ് കത്തിക്കാനും വിശപ്പ് അടിച്ചമർത്താനും ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരത്തിൽ ഉപയോഗിക്കുന്ന സിട്രേറ്റ് ലൈസേസ് എന്ന എൻസൈമിനെ തടയാനായി എച്ച്.സി.എ പ്രവർത്തിക്കുന്നു. മാത്രമല്ല, തലച്ചോറിലെ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്തേജനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാനായി കുടംപുളി ആദ്യം 15 മിനിട്ട് വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം അൽപം വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ കുടംപുളി ഇടുക. നന്നായി തിളച്ചശേഷം അൽപം കുരുമുളകുപൊടി ചേർക്കുക. പാനീയം തണുത്ത ശേഷം നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും കഴിക്കുന്നത് കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഈ പാനീയം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഒട്ടനവഴി മറ്റു ആരോഗ്യ ഗുണങ്ങളും കുടംപുളി വാഗ്ദാനം ചെയ്യുന്നു.
ക്ഷീണം ഇല്ലാതാക്കുന്നു

Tags