ഗോതമ്പ് ഹൽവ തയ്യാറാക്കിയാലോ
ഗോതമ്പ് പൊടി (1 കപ്) ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടക്കുക. എന്നിട്ട് അതിൽ 5 കപ് വെള്ളമൊഴിച്ച് 3 മണിക്കൂർ കുതിരാൻ വെക്കുക. 3 മണിക്കൂറിന് ശേഷം നല്ലപോലെ പിഴിഞ്ഞ് maximum പാൽ എടുക്കുക. ഇങ്ങനെ കിട്ടിയ പാൽ നല്ല പോലെ അരിച്ചെടുത്ത് ഒരു പാനിൽ വെച്ച് ചൂടാക്കുക.
10 മിനുട്ട് കഴിയുമ്പോ പാൽ കുറച്ച് കുറുകി തുടങ്ങും. അപ്പോ 1.5 കപ് ശർക്കര ചീവിയത് ( അല്ലെങ്കിൽ പഞ്ചസാര ആയാലും മതി, ഞാൻ ശർക്കര ആണ് എടുത്തത്) ഇട്ടു കാൽ കപ് നെയ്യും ചേർത്ത് നന്നായി ഇളക്കുക. നെയ്യ് നന്നായി absorb ചെയ്തു കഴിഞ്ഞാൽ വീണ്ടും 1 tbsp നെയ്യ് കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ 4 tbsp നെയ്യ് വരെ ചേർക്കണം. നാലാമത്തെ tbsp നെയ്യും കൂടി ചേർത്തു ഏതാണ്ട് 40 മിനുട്ട് മുതൽ 1 മണിക്കൂർ വരെ ഇലക്കുമ്പോഴേകും പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകും.
ഇൗ സമയത്ത് 1 tbsp നെയ്യും, 1/2 tsp എലക്ക പൊടിയും, cashew nuts or almonds pieces um ചേർത്ത് വാങ്ങി വെക്കാം. നെയ്യ് പുരട്ടിയ പാത്രത്തിൽ വെച്ച് 2 -3 മണിക്കൂറിന് ശേഷം കട് ചെയ്ത് എടുക്കാവുന്നതാണ്.