തയ്യാറാക്കാം പച്ചക്കറി പുട്ട്
ഇനി നമുക്ക് പച്ചക്കറി പുട്ട് ഉണ്ടാക്കാം..നമ്മുടെ വീട്ടില്‍ ഇപ്പോഴും കാണുന്ന പച്ചക്കറിയാണ് ക്യാരറ്റും ബീട്രൂട്ടും ഒക്കെ ..ഇതുകൊണ്ടാണ് നമ്മള് പച്ചക്കറി പുട്ട് തയ്യാറാക്കുന്നത് …നമുക്ക് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി – ഒരു കിലോ
കാരറ്റ് – 100 ഗ്രാം
ബീറ്റ്റൂട്ട് – 100 ഗ്രാം
തേങ്ങ ചിരകിയത് – രണ്ട് കപ്പ്
ചീര – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ക്യാരറ്റും ബീറ്റ്റൂട്ടും തേങ്ങ ചുരണ്ടുന്നതുപോലെ ചീവിയെടുക്കുക. ചീര ചെറുതാക്കി അരിയുക. ക്യാരറ്റും ബീറ്റ്റൂട്ടും ചീരയും അരിപ്പൊടിയില്‍ ചേര്‍ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തിൽ നനയ്ക്കുക. പുട്ടു കുറ്റിയില്‍ പൊടി നിറയ്ക്കുമ്പോള്‍ അടിയിലും മുകളിലും നാളികേരമിട്ട് നന്നായി ആവി വരുന്നതുവരെ വേവിക്കുക. വേറെ കറികളൊന്നുമില്ലാതെ ചൂടോടെ പുട്ട് കഴിക്കാം.