എളുപ്പം വീട്ടിൽ ഉണ്ടാക്കാം വറുത്തുപ്പേരി
Jan 3, 2025, 19:05 IST
ചേരുവകൾ:-
പച്ചക്കായ - 2
മഞ്ഞൾ പൊടി - 1 ½ Tsp
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഓയിൽ
ഉണ്ടാക്കുന്ന വിധം :-
കൈയിൽ കുറച്ചു എണ്ണ തടവി പച്ചക്കായയുടെ തൊലി കളയുക.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് മഞ്ഞൾ പൊടി ഇട്ടതിന് ശേഷം തൊലി കളഞ്ഞ പച്ചക്കായ വെള്ളത്തിൽ 20 മുതൽ 30 മിനുറ്റ് വരെ മുക്കിവെക്കുക. പച്ചക്കായ ചെറിയ നാല് കഷ്ണങ്ങൾ ആക്കി മുറിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി നാലായി മുറിച്ചുവെച്ച പച്ചക്കായ വറുത്തെടുക്കുക. ഒന്ന് ക്രിസ്പി ആയിവരുമ്പോൾ കുറച്ചു ഉപ്പുവെള്ളം എണ്ണയിൽ ഒഴിച്ചു വീണ്ടും നന്നായി വറുത്തെടുക്കുക.
നല്ല ക്രിസ്പി ആയാൽ എണ്ണയിൽ നിന്നു കോരി എടുക്കുക
ടേസ്റ്റി ആയ നമ്മുടെ സ്വന്തം കേരള സ്പെഷ്യൽ വറുത്തുപ്പേരി/ കായ നുറുക്ക് സെർവ് ചെയ്യാം.