മുട്ടത്തോടുകൾ ഇനി വെറുതെയാകില്ല
അടുക്കളയിൽ ഇനി ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന മുട്ടത്തോടുകൾ എങ്ങനെയെല്ലാം ഫലപ്രദമായി പുനരുപയോഗിക്കാം എന്ന് പരിചയപ്പെടാം.
വിത്ത് പാകാൻ
വളരെ കുറച്ച് സ്ഥലമുള്ളവർക്ക് ചെറിയ തോതിൽ അടുക്കളത്തോട്ടം ഒരുക്കാൻ മുട്ടത്തോട് സഹായകരമാണ്. മുട്ടയുടെ തോടിൽ മണ്ണ് നിറച്ച് വിത്ത് നടാവുന്നതാണ്.
tRootC1469263">ടൂത്ത്പേസ്റ്റ്
മുട്ടത്തോടിലേയ്ക്ക് വെളിച്ചെണ്ണയും ബേക്കിങ് സോഡയും, കാസ്റ്റൈൽ സോപ്പും, പെപ്പെർമിൻ്റ് ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ടൂത്ത് പേസ്റ്റിന് പകരം ഉപയോഗിക്കാം.
സൂപ്പ് അല്ലെങ്കിൽ ജ്യൂസ്
മുട്ടത്തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് അത് ജ്യൂസിലും മറ്റും പൊടിച്ചു ചേർത്ത് ഉപയോഗിക്കാം.
ചർമ്മത്തിന്
മുട്ടത്തോട് പൊടിച്ചെടുത്ത് ആപ്പിൾ സിഡാർ വിനാഗരിയിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖക്കുരു പോലെയുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഉപയോഗിക്കാം.
കാപ്പി
കാപ്പിയിൽ മുട്ടയുടെ തോട് പൊടിച്ചു ചേർക്കുന്നത് അമ്ലത്വം കുറയ്ക്കാൻ ഗുണകരമാണ്.
.jpg)

