കുട്ടികളും മുതിര്‍ന്നവരുമെല്ലാം വയറുനിറയെ കഴിക്കുന്ന സോഫ്റ്റ് ചപ്പാത്തി

കുട്ടികളും മുതിര്‍ന്നവരുമെല്ലാം വയറുനിറയെ കഴിക്കുന്ന സോഫ്റ്റ് ചപ്പാത്തി
chapati
chapati

ചേരുവകള്‍:

ആട്ട – 2 കപ്പ്

ഉപ്പ് – ½ – ¼ ടീസ്പൂണ്‍

വെള്ളം – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍

ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ട് കപ്പ് ഗോതമ്പ് മാവെടുക്കുക

അതിലേക്ക് ഉപ്പ് ചേര്‍ത്ത് ഒരു കപ്പ് വെള്ളം ആദ്യമേ തന്നെ മുഴുവനായും ഒഴിക്കുക

tRootC1469263">

അതിന്റെ കൂടെ 1 ടേബിള്‍ സ്പൂണ്‍ റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കണം

ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക

ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക.

ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിള്‍ സ്പൂണ്‍ ഗോതമ്പു മാവ് ചേര്‍ത്ത് കുഴയ്ക്കുക.

ഇനി ചപ്പാത്തിപ്പലകയില്‍ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം

പാന്‍ ചൂടാകുമ്പോള്‍ നെയ് തടവിയ ശേഷം ചുട്ടെടുക്കാം
 

Tags