അവൽ നനച്ചത് സോഫ്റ്റ് ആകുന്നില്ലേ? ടിപ്പ് പരീക്ഷിക്കൂ..!

aval
aval


രാവിലെ ബ്രേക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് അവൽ നനച്ചത്. വളരെ സോഫ്റ്റായ അവൽ നനച്ചത് എങ്ങനെ ഉണ്ടാക്കി നോക്കൂ. നാവിൽ അലിഞ്ഞ് പോകും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

അവശ്യ സാധനങ്ങൾ:

അവൽ – 2 കപ്പ്
തേങ്ങ – 1/2 കപ്പ് (ചിരകിയത് )
വെള്ളം – ആവശ്യത്തിന്
പഞ്ചസാര/ ശർക്കര – ആവശ്യത്തിന്
വാഴപ്പഴം-1 (ചെറിയ കഷണങ്ങൾ) ആവശ്യമെങ്കിൽ ചേർക്കാം

tRootC1469263">

ഉണ്ടാക്കുന്ന വിധം :

ആദ്യം ഒരു പാത്രത്തിൽ അവൽ എടുത്ത് ചെറിയ ചൂട് വെള്ളത്തിൽ രണ്ട് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം , മുഴുവൻ വെള്ളവും കളയുക. ശേഷം അവലിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും, ശർക്കരയും / പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ രുചി അനുസരിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പഴം ചേർത്ത് കഴിക്കാവുന്നതാണ്.

Tags