ചായക്ക് ഒരു കിടിലം സ്നാക്ക്സ്
Feb 5, 2025, 10:55 IST


മുട്ട – 4 എണ്ണം
സവാള – 1, 2
കുരുമുളക് പൊടി – ഒരു ടിസ്പൂൺ
മല്ലിയില – 1 ടേബിള്‍സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മൈദ- അര കപ്പ്
മുട്ട പുഴുങ്ങി ഉടക്കുക , ശേഷം അതിലേക്ക് സവാളയും മറ്റു ചേരുവകളും ചേര്‍ത്ത് യോജിപ്പിക്കുക. മൈദയും, കുറച്ച് ഉപ്പും ആവശ്യത്തിന് വെളളവും ചേർത്ത് ചപ്പാത്തി ക്ക് കുഴക്കുന്ന പോലെ കുഴക്കുക. ശേഷം കുറച്ച് നേരം മാറ്റിവെയ്ക്കുക.. പിന്നീട് ഉരുളകളാക്കി കനം കുറച്ച് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി തവയിൽ ചുട്ടെടുക്കുക. ശേഷം ഇത് കട്ട് ചെയ്ത് കോൺഷേപ്പിൽ ആക്കി തയ്യറാക്കി വെച്ച മസാലകൂട്ട് ഇതിലേക്ക് നിറച്ച് വശങ്ങൾ മൈദ പേസ്റ്റ് കൊണ്ട് ഒട്ടിക്കുക . ഇത് ചൂടായ എണ്ണയിൽ വറുത്ത് കോരുക. ഇത് സോസിന്റെയും മയോണൈയിസിന്റെയും കൂടെ കഴിക്കാം