വീട്ടിൽ തന്നെ ഈസിയായി ശര്‍ക്കരവരട്ടി തയ്യാറാക്കാം
വീട്ടിൽ തന്നെ ഈസിയായി ശര്‍ക്കരവരട്ടി തയ്യാറാക്കി നോക്കിയാലോ ?
ചേരുവകള്‍ :
നേന്ത്രക്കായ – 3 എണ്ണം
ശര്‍ക്കര – 6 എണ്ണം
മഞ്ഞള്‍പ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍
ചുക്ക് പൊടിച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
ജീരകം പൊടിച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക. മഞ്ഞള്‍പ്പൊടി ഇട്ട വെള്ളത്തില്‍ അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശര്‍ക്കര പാനി ഒരു പാത്രത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ കുറുക്കി എടുക്കുക. കുറുകുമ്പോള്‍ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക.