ചക്കക്കുരു കളയല്ലേ! കിടിലൻ രുചിയിൽ ഒരു വെറൈറ്റി ഷെയ്ക്ക്
ചേരുവകൾ
വേവിച്ച ചക്കക്കുരു – 1/2 കപ്പ്
ബൂസ്റ്റ് പൊടി – 1 പാക്കറ്റ് (20-25 ഗ്രാം)
കട്ടപ്പാൽ – 1/4 കപ്പ്
പാൽ – 1/2 കപ്പ് (അടിക്കാൻ) + 1/2 കപ്പ് (പിന്നീട് ചേർക്കാൻ)
പഞ്ചസാര – 1-2 ടേബിൾസ്പൂൺ (ആവശ്യത്തിന്)
വാനില എസ്സൻസ് – 1 തുള്ളി
തയ്യാറാക്കുന്ന വിധം
ചക്കക്കുരു നന്നായി വേവിച്ച് തണുപ്പിച്ചെടുക്കുക.
tRootC1469263">ഒരു മിക്സിയുടെ ജാറിൽ 1/2 കപ്പ് വേവിച്ച ചക്കക്കുരു, 1 പാക്കറ്റ് ബൂസ്റ്റ് പൊടി, 1/4 കപ്പ് കട്ടപ്പാൽ, 1/2 കപ്പ് പാൽ എന്നിവ ചേർത്ത് 30-40 സെക്കൻഡ് നന്നായി അടിച്ചെടുക്കുക.
മിശ്രിതത്തിലേക്ക് 1-2 ടേബിൾസ്പൂൺ പഞ്ചസാരയും 1 തുള്ളി വാനില എസ്സൻസും 1/2 കപ്പ് പാൽ കൂടി ചേർത്ത് വീണ്ടും 20-30 സെക്കൻഡ് അടിക്കുക.
അടിച്ചെടുത്ത ഷെയ്ക്ക് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പിച്ചോ ചൂടോടെയോ വിളമ്പാം.
.jpg)

