റാഗി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ...


വേണ്ട ചേരുവകൾ...
1. റാഗിപ്പൊടി - രണ്ട് കപ്പ്
2. ശർക്കര പൊടിച്ചത് - ഒരു കപ്പ്
3. ചെറു പഴം - നാല് എണ്ണം
4. പാൽ - ഒന്നേ കാൽ കപ്പ്
5. നെയ്യ് - ഒരു ചെറിയ സ്പൂൺ
6. എള്ള് - ഒരു ടീ സ്പൂൺ
തേങ്ങ അരിഞ്ഞത് - ഒരു സ്പൂൺ
7. ഏലയ്ക്കപ്പൊടി - കാൽ ടീ സ്പൂൺ
8. എണ്ണ - വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം...
* ഒന്ന് മുതൽ നാല് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ആറാമത്തെ ചേരുവകൾ നെയ്യിൽ വറുത്തിടുക. ഏലയ്ക്കപ്പൊടിയും ചേർത്ത് പത്ത് മിനിട്ട് വയ്ക്കുക.
* ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായികഴിയുമ്പോൾ ഓരോ സ്പൂൺ മാവ് ഓരോ കുഴിയിലും ഒഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക. രണ്ടു വശവും വെന്ത് കഴിയുമ്പോൾ ഉണ്ണിയപ്പം കോരി എടുക്കാം.