മത്തങ്ങ കറി തയ്യാറാക്കിയാലോ ?

pumpkincurry
pumpkincurry

ഒരു പറ ചോറുണ്ണാൻ ഇനി മത്തങ്ങ കറി..  നാടൻ രുചിയിൽ  മത്തങ്ങ കറി തയ്യാറാക്കാം നമുക്ക് ..ഒരു പ്രഷർ കുക്കറിലേക്ക് മൂന്ന് കപ്പ് മത്തങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ 5 പച്ചമുളക് കീറിയതും, ഒരു കപ്പ് വെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്തുകൊടുത്തു കുക്കർ മൂടിയതിനു ശേഷം ഒരു വിസിൽ വേവിക്കുക, ഈ സമയം ഒരു കപ്പ് നാളികേരവും, 5 ചെറിയ ഉള്ളിയും, ഒരു ടീസ്പൂൺ ജീരകവും ,അര ടീസ്പൂൺ മഞ്ഞൾ പൊടിയും ,അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

 മത്തങ്ങ വെന്തു കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ,ഇതിലേക്ക് അരച്ച് തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് ആവശ്യത്തിന് കുറുക്കി എടുക്കണം, അവസാനമായി വെളിച്ചെണ്ണയിലേക്ക് ,കടുകും ,ഉണക്കമുളകും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് മൂപ്പിച്ച് കറിയിൽ ചേർക്കണം
 

Tags