വെറും 3 മിനിറ്റിൽ സദ്യ സ്പെഷ്യൽ പുളിയിഞ്ചി തയ്യാറാക്കാം

puliyinchi
puliyinchi

വെറും 3 മിനിറ്റിൽ സദ്യ സ്പെഷ്യൽ പുളിയിഞ്ചി തയ്യാറാക്കാം.ഇതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, നന്നായി ചൂടായി വന്നാൽ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക, ഇനി ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും, വെളുത്തുള്ളിയും ,പച്ചമുളകും ചേർത്തു കൊടുക്കാം. ഇതു നല്ലതുപോലെ വഴറ്റി എടുക്കണം.

 ഇതിലേക്ക് പിഴിഞ്ഞെടുത്തു വച്ച പുളിവെള്ളം ചേർക്കാം, തിളച്ചു വന്നാൽ ശർക്കര ചേർത്തു കൊടുക്കാം, ഇതു നന്നായി തിളപ്പിക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് അരി, കടുക്, ജീരകം, ഉലുവ എന്നിവ ചേർത്ത് കൊടുത്തത് നന്നായി വറുത്തെടുക്കുക.ശേഷം നല്ലതുപോലെ പൊടിക്കാം, തിളച്ചുകൊണ്ടിരിക്കുന്ന കറിയിലേക്ക് ഈ പൊടി ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കണം, നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

Tags