ഇനി വീട്ടില്‍ തയ്യാറാക്കാം കാരമൽ മിൽക്ക് ടീ

tea
tea

വേണ്ട ചേരുവകൾ

പാൽ - 2 കപ്പ്
പഞ്ചസാര - 4 ടീസ്പൂൺ
തേയിലപ്പൊടി - അര ടീസ്പൂൺ
ഏലയ്ക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ 4 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക്  അര സ്പൂൺ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അതിലേയ്ക്ക്  2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഇതോടെ കാരമൽ മിൽക്ക് ടീ റെഡി.

Tags