പയറുകഞ്ഞി വീട്ടിലുണ്ടാക്കിയാലോ ?


പണ്ട് സ്‌കൂളുകളില്‍ വിളമ്പിയിരുന്ന അതേ രുചിയില്‍ പയറുകഞ്ഞി വീട്ടിലുണ്ടാക്കിയാലോ ? നമുക്കെല്ലാവര്‍ക്കും പഴയകാല ആ രുചി ഇപ്പോഴും ഓര്‍മയുണ്ടാകും. അതേ രുചിയില്‍ പയറുകഞ്ഞി ഇന്ന് നമുക്ക് വീട്ടിലുണ്ടാക്കിയാലോ ?
ചേരുവകള്‍:
അരി- 1 കപ്പ്
ചെറുപയര്- 1/2 കപ്പ്
പച്ചത്തേങ്ങ- 1 എണ്ണം
tRootC1469263">ഉപ്പ്- പാകത്തിന്
കൊച്ചുള്ളി – മൂന്ന്- നാല് എണ്ണം
വറ്റല്‍ മുളക് – നാല്
വെള്ളം – പാകത്തിന്
പാകം ചെയ്യുന്നവിധം:
അരി നന്നായി കഴുകുക
ശേഷം പത്ത് മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക
കലത്തില്‍ വെള്ളം ചൂടാകുമ്പോള്‍ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചിരുന്ന അരിയും പയറും കൊച്ചുള്ളിയും വറ്റല്‍ മുളകും ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക

വെന്ത് കഴിയുമ്പോള്‍ ചിരകിയെടുത്ത കുറച്ച് തേങ്ങയും ആവശ്യമെങ്കില്‍ കുറച്ച് തേങ്ങാപാല്‍ കൂടി ചേര്‍ക്കുക
പണ്ട് സ്‌കൂളുകളില്‍ കിട്ടിയിരുന്ന പയറുകഞ്ഞി റെഡി