കുടംപുളി കൊണ്ട് ഇനി അച്ചാറും ഇടാം

Parasini Madappura with devotion; Flag hoisted for Puthari Thiruvappana Mahotsavam
Parasini Madappura with devotion; Flag hoisted for Puthari Thiruvappana Mahotsavam


അവശ്യ സാധനങ്ങൾ

പഴുത്ത വലിയ കുടംപുളി – 10 എണ്ണം
ഈന്തപ്പഴം- 100 ഗ്രാം
വെളുത്തുള്ളി – 100 ഗ്രാം
കാശ്മീരി മുളകു പൊടി – 5 ടീസ്പൂൺ
വിനാഗിരി – പാകത്തിന്
ഉപ്പ് – പാകത്തിന്
കടുക് – 1ടിസ്പൂൺ
ഉലുവ – ഒരു ടീസ്പൂൺ
കായം – ഒരു ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

കുടംപുളി കുരു കളഞ്ഞ് കഴുകി ചെറുതായി അടർത്തിയെടുക്കുക. അടർത്തിയെടുത്ത കുടമ്പുളി ചൂടു വെള്ളത്തിൽ കല്ലുപ്പു ചേർത്ത് അതിൽ ഇട്ടു വയ്ക്കുക. പത്തു മിനിറ്റിനു ശേഷം വെള്ളം വാർത്തു കളയുക. ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണയൊഴിച്ച് അതിൽ ആദ്യം കായം വറുത്തു കോരുക

tRootC1469263">

ശേഷം കടുക്, ഉലുവ എന്നിവ പൊട്ടിച്ച് വറുത്തു കോരുക. ബാക്കി എണ്ണയിൽ കൂടി 4 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചേർക്കുക. ശേഷം മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കുക. അതിൽ കുടംപുളി ചേർക്കുക. നൂറു ഗ്രാം നന്നാക്കിയ ഈന്തപ്പഴവും ആവശ്യത്തിനു ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് ചെറു തീയിൽ 5 മിനിറ്റ് മൂടിവെയ്ക്കുക. തീ അണച്ചതിനു ശേഷം വറുത്ത് കോരി വെച്ച കടുക്, ഉലുവ, കായം എന്നിവ പൊടിച്ച് അച്ചാറിൽ ചേർത്തിളക്കുക.

ശ്രദ്ധിക്കുക: ഇരുമ്പു കത്തി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇരുമ്പു പാത്രത്തിൽ ഈ അച്ചാർ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

Tags