പൈനാപ്പിൾ കൊണ്ട് വെറൈറ്റി പായസം

pineapple payasam
pineapple payasam

ചേരുവകൾ
കൈതച്ചക്ക : 500 ഗ്രാം
പഞ്ചസാര : 250 ഗ്രാം
തേങ്ങ : രണ്ടെണ്ണം
ചൗവ്വരി (ആവശ്യമെങ്കില്‍): 50 ഗ്രാം
വറുത്ത അണ്ടിപ്പരിപ്പ് : 30 ഗ്രാം


തയ്യാറാക്കുന്ന വിധം
കൈതച്ചക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. തേങ്ങ പിഴിഞ്ഞ് പാലെടുത്തുവെക്കണം. പൈനാപ്പിള്‍ വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. ചൗവ്വരി വേവിച്ചെടുത്ത് മാറ്റിവെക്കുക. പാന്‍ ചൂടാക്കി നെയ്യ്, പൈനാപ്പിള്‍, ചൗവ്വരി, പഞ്ചസാര, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. പാകമായശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.

tRootC1469263">

Tags