'ചായക്കട പലഹാരം.. പപ്പടബോളി തയ്യാറാക്കാം ..

hgk
hgk


പപ്പടബോളി
1.ഇടത്തരം പപ്പടം – 25
2.പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ജീരകം, വെളുത്ത എള്ള് – ഓരോ ചെറിയ സ്പൂൺ വീതം
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

∙പപ്പടം വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്ത് ഇ‍ഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി വയ്ക്കുക.
∙എണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ പപ്പടവും ഈ മിശ്രിതത്തിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്ത് ബോളി തയാറാക്കാം.

Tags