ഓറഞ്ച് ജെല്ലി കാൻഡി റെസിപ്പി


ജലാറ്റിൻ ചേർക്കാതെ തയ്യാറാക്കിയ ഓറഞ്ച് ജെല്ലി കാൻഡി റെസിപ്പി
ഇതിനായി വേണ്ട ചേരുവകൾ
ഓറഞ്ച് ജ്യൂസ് -200 മില്ലി
പഞ്ചസാര -200 മില്ലി
അഗർ അഗർ -7 ഗ്രാം
പഞ്ചസാര പൊടിച്ചത്
തയ്യാറാക്കുന്ന വിധം
ആദ്യം ഓറഞ്ച് എടുത്ത് കട്ട് ചെയ്തു ജ്യൂസ് എടുക്കണം,ഇതിനെ ഒരു പാനിലേക്ക് ചേർത്തുകൊടുക്കാം, കൂടെ പഞ്ചസാരയും, അഗർ അഗറും ചേർത്ത് മിക്സ് ചെയ്തു സ്റ്റവ് ലേക്ക് മാറ്റുക, തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം ,ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, ഒന്നു ചുറ്റിച്ചു കൊടുത്തതിനുശേഷം രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, നന്നായി സെറ്റ് ആയതിനുശേഷം ഒരു വശത്ത് പേപ്പർ വച്ച് കൊടുക്കുക ഇനി ഇതിനു മുകളിലേക്ക് പൊടിച്ച പഞ്ചസാര വിതറി കൊടുക്കാം, ഇനി പേപ്പർ മാറ്റി മുറിച്ച്തിനുശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കി എടുക്കാം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.