അരി മുറുക്കിന് ഇത്ര രുചിയോ
ചേരുവകൾ
വറുത്ത അരിപ്പൊടി – 3 ടീ കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് – 1 ടീ കപ്പ്
മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
കായ പൊടി – 1/2 ടീ സ്പൂണ്‍
എള്ള് – 1 ടീ സ്പൂണ്‍
ജീരകം – 1 ടീ സ്പൂണ്‍
എണ്ണ :- വറുക്കാക്കാന്‍ പാകത്തിന്
ഉപ്പ്, വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി പൊടി, ഉഴുന്ന് പൊടി,മുളകുപൊടി, ജീരകം, കായപൊടി, എള്ള് എന്നിവ പാകത്തിന് ഉപ്പും ചേര്ത് നന്നായി മിക്സ് ചെയ്ത് വക്കുക. ശേഷം കുറേശ്ശെ വെള്ളം ചേര്‍ത്ത് കുഴയ്‌ക്കുക. നന്നായി കുഴച്ചു ഇടിയപ്പ മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.
15-20 മിനിറ്റ് മാവ് വച്ച ശേഷം എണ്ണ നന്നായി ചൂടാക്കി സേവനാഴിയില്‍ മുറുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചില്ല് ഇട്ടു മാവ് നിറച്ചു ചൂടായ എണ്ണയിലേക്കു മുറുക്കിന്റെ ആകൃതിയില്‍ മാവ് ഇട്ടു വറുത്ത് കോരുക.