നിമിഷങ്ങൾക്കുള്ളിൽ പീസ്സ തയ്യാറാക്കാം !
ചേരുവകൾ
മൈദ–4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 1/8 ടീസ്പൂൺ
ബേക്കിംഗ് സോഡ 1/16 ടീസ്പൂൺ
ഉപ്പ് 1/8 ടീസ്പൂൺ
പാൽ മൂന്ന് ടീസ്പൂൺ
ഒലിവ് ഒായിൽ ഒരു ടീസ്പൂൺ
സോസ് ഒരു ടേബിൾ സ്പൂൺ
അരിഞ്ഞ മൊസറെല്ല ചീസ് ഒരു ടീസ്പൂൺ
അഞ്ച് മിനി പെപ്പറോണി
ചിക്കൻ പൊടിയായി അരിഞ്ഞത് ആവശ്യത്തിന്
എങ്ങനെ ഉണ്ടാക്കാം
ഒരു മൈക്രോവേവ് മഗ് എടുത്ത് മൈദ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒരുമിച്ച് ഇളക്കുക. ഇനി എണ്ണയും പാലും ചേർക്കുക, തുടർന്ന് നന്നായി ഇളക്കുക. പീത്‍സ സോസ് കുറച്ച് മാവിൽ ഒഴിച്ച് തുല്യമായി പരത്തുക. ചീസ്, പെപ്പറോണി, ചിക്കൻ എന്നിവ വിതറുക, തുടർന്ന് ടോപ്പിങ് ഉയർന്ന് കുമിളകൾ വരുന്നത് വരെ (ഏകദേശം ഒരു മിനിറ്റ്) മൈക്രോവേവിൽ വയ്ക്കുക. ടേസ്റ്റി പീത്‍സ റെഡി. ഇനി വേനലവധിയ്ക്ക് മാത്രമല്ല, സമയം കിട്ടുമ്പോഴല്ലാം ഇതൊക്കെ ഉണ്ടാക്കി നോക്കാം.
.jpg)

