പാവ് ബജി എളുപ്പത്തില്‍ തയ്യാറാക്കിയാലോ ?
പാവ് ബജി ഇന്ന് എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലാണ് ഈ പാവ് ഭാജിയുടെ ഉത്ഭവം. ഇന്ത്യയിലും വിദേശത്തുമുള്ള ചെറിയ ഹോട്ടലുകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ വിളമ്പുന്ന മുംബൈ സ്റ്റൈല്‍ പാവ് ബജി എങ്ങനെ എളുപത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.
tRootC1469263">ആവശ്യമായ സാധനങ്ങള്‍
ഉരുളക്കിഴങ്ങ് ,കോളിഫ്‌ലവര്‍, കാരറ്റ്, ഗ്രീന്‍ പീസ്, വെണ്ണ, ഉള്ളി ,വെളുത്തുള്ളി, കാപ്‌സിക്കം, തക്കാളി, പാവ് ബജി മസാല, ഉപ്പ്, നാരങ്ങ, മല്ലിയില, ബ്രെഡ് റോളുകള്
തയ്യാറാക്കുന്ന വിധം
രണ്ടു വലിയ ഉരുളക്കിഴങ്ങ്, ഒരു കപ്പ് കോളിഫ്‌ലവറും, അരകപ്പ് കാരറ്റും കടലയും ചേര്‍ത്ത് നന്നായി വേവിക്കുക. അതേസമയം ഒരു പാനില്‍ വെണ്ണ ചൂടാക്കി ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നാല് അല്ലി വെളുത്തുള്ളി, അരകപ്പ് ക്യാപ്‌സിക്കം, രണ്ട് തക്കാളി എന്നിവ ചേര്‍ത്ത് വേവിക്കുക. പച്ചക്കറികള്‍ നന്നായി വെന്തു കഴിഞ്ഞാല്‍ ഇതിലേക്ക് ഉപ്പ് ,പാവ് ബജി മസാല ആവശ്യത്തിന് വെള്ളം എന്നിവ നന്നായി ചേര്‍ത്ത് ഇളക്കുക. ശേഷം ഒരു നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. മല്ലിയില ഇട്ട് അലങ്കരിക്കാം.
പിന്നീട് ബ്രെഡ് റോളുകളില്‍ ബട്ടര്‍ പുരട്ടി ഒരു പാനില്‍ സ്വര്‍ണ്ണ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്യുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പാവ് ,ഉള്ളി ,ഒരു നാരങ്ങ കഷ്ണം എന്നിവ ചേര്‍ത്ത് ചൂടോടെ രുചിയേറിയ പാവ് ബജി വിളമ്പാം.
.jpg)

