കടലക്കറി ഉണ്ടാക്കാം


കടല - 250 ഗ്രാം
സവാള- 2
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഒരു ടേബിൾസ്പൂൺ
ഗരം മസാല- ഒരു ടീസ്പൂൺ
മഞ്ഞപൊടി- കാൽ ടീസ്പൂൺ
മല്ലിപ്പൊടി - രണ്ട് ടേബിൾസ്പൂൺ
മുളകു പൊടി - ഒരു ടേബിൾ സ്പൂൺ
തക്കാളി -2
കറിവേപ്പില-രണ്ട് തണ്ട്
തേങ്ങ ചിരകിയത് - ഒരുകപ്പ്
ഉണ്ടാക്കുന്ന വിധം
കുക്കർ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള ഇട്ട് വഴറ്റുക. വഴന്നുവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ഇട്ടു കൊടുക്കുക. അതിലേക്ക് തക്കാളിയും കൂടെ ചേർത്ത് നന്നായി വഴറ്റുക. ശേഷം കറിവേപ്പിലയും മല്ലിപ്പൊടിയും മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർക്കുക. ഇതിലേക്ക് കടല ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചു വെള്ളമൊഴിച്ച് നന്നായി മിക്‌സ് ചെയ്ത ശേഷം കുറച്ച് ഗരംമസാല കൂടി ചേർത്ത് അടച്ചു വച്ചു വേവിക്കുക. കിടിലൻ കടലക്കറി റെഡി. (വേണമെങ്കിൽ തേങ്ങ വറുത്തരച്ചത് ഇതിലേക്കൊഴിച്ച് ഒന്നു തിളപ്പിച്ചെടുക്കാവുന്നതാണ്).