ക്രിസ്പി പാവയ്ക്ക കൊണ്ടാട്ടം തയ്യാറാക്കാം സിംപിളായി

kayppakka kondattam
kayppakka kondattam

നമുക്ക് പലര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം തോരന്‍ വെച്ചാലും തീയല് വെച്ചാലും നമുക്ക് ക‍ഴിക്കാന്‍ മടിയായിരിക്കും. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഊണിന് ഒട്ടും കയ്പ്പ് ഇല്ലാതെ സിംപിളായി ക്രിസ്പി പാവയ്ക്ക കൊണ്ടാട്ടം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

tRootC1469263">

ആവശ്യമുള്ള സാധനങ്ങള്‍

പാവയ്ക്ക

ഉപ്പ്

മഞ്ഞള്‍പ്പൊടി, ഉപ്പ് – പാകത്തിന്


ഉണ്ടാക്കുന്ന വിധം

പാവയ്ക്ക നന്നായി കഴുകി കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക

ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ആവിയില്‍ വാട്ടിയെടുക്കുക

ഇനി ഈ കഷ്ണങ്ങള്‍ പാത്രങ്ങളില്‍ നിരത്തി നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക.


രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി വറുക്കാവുന്ന പരുവത്തിലാവും.

ഇത് നല്ല അടപ്പുള്ള ഭരണിയിലോ പാത്രത്തിലോ ആക്കി സൂക്ഷിച്ച് വയ്ക്കുക

കൊണ്ടാട്ടം ആവശ്യത്തിനെടുത്ത് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

Tags