മാഗി പിസ തയ്യാറാക്കിയാലോ ?


വെറൈറ്റി ആയി ഒരു പിസ നമുക്കൊന്ന് ട്രൈ ചെയ്താലോ?
ആവശ്യമുള്ള ചേരുവകള്‍
മാഗി-ഒരു പാക്കറ്റ്,
ബട്ടര്‍-ഒരു ടേബിള്‍സ്പൂണ്‍,
സവാള-കാല്‍ കപ്പ്,
കാപ്സിക്കം-കാല്‍കപ്പ്,
വെളുത്തുള്ളി-ഒരു ടേബിള്‍സ്പൂണ്‍ ,
ചിക്കന്‍ പൊരിച്ചത്-അര കപ്പ്,
മാഗി ക്യൂബ്-അരക്കഷണം,
മുട്ട-മൂന്ന് ,
മസറല്ല ചീസ്-കാല്‍ കപ്പ്
തക്കാളി സോസ്-ഒരു ടേബിള്‍സ്പൂണ്‍,
ചില്ലി ഫ്ളക്സ്-ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാക്കറ്റ് മാഗി ഒരു ഗ്ലാസ് വെള്ളവും ടേസ്റ്റ് മേക്കറും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ഒരു പാന്‍ ചൂടായിവരുമ്പോള്‍ ബട്ടര്‍ ഇട്ടുകൊടുക്കുക. ഇതില്‍ സവാളയിട്ട് വഴറ്റുക. സവാള വഴന്ന് വരുമ്പോള്‍ കാപ്സിക്കം, വെളുത്തുള്ളി ഇട്ട് വഴറ്റുക. ശേഷം മാഗി ക്യൂബും ചിക്കന്‍ പൊരിച്ചതും കൂടി ചേര്‍ത്ത് ഇളക്കി മാറ്റിവയ്ക്കുക.
വേറെ ഒരു പാത്രത്തില്‍ മുട്ട ഒഴിച്ച് നന്നായി ഇളക്കുക, നേരത്തെ തയ്യാറാക്കിവെച്ച മാഗികൂടി മുട്ടയില്‍ ഇട്ടുകൊടുത്ത് നന്നായി ഇളക്കി മാറ്റിവെക്കാം. ഒരു പഴയ പാന്‍ ഗ്യാസില്‍വെച്ചു മുകളിലായി വേറെയൊരു പാന്‍വെച്ച് ചെറിയ തീയില്‍ ചൂടായി വരുമ്പോള്‍ ബട്ടര്‍ തടവിയശേഷം മാഗി മുട്ടക്കൂട്ട് ഒഴിച്ച് പകുതി വേവിക്കുക.
ശേഷം ചിക്കന്‍ മിക്സ് ഇട്ടുകൊടുക്കുക. മുകളിലായി ടൊമാറ്റോ സോസും ചില്ലി ഫ്ളക്സും ഇട്ടുകൊടുക്കുക. ഏറ്റവും മുകളില്‍ ചീസും ഇട്ടുകൊടുത്ത് അടച്ച് ഒരു മിനിറ്റു വേവിക്കുക. മാഗി പിസ റെഡി.
