ഈ വെറൈറ്റി ചായക്കടിയുടെ രുചിച്ചെടുക്കണം

 thengamuri
 thengamuri


 


ചേരുവകൾ

വേവിച്ച ഉരുളക്കിഴങ്ങ്: 500 ഗ്രാം
വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം
ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം
ഉള്ളി (അരിഞ്ഞത്): 20 ഗ്രാം
പച്ചമുളക് (അരിഞ്ഞത് ): 3 ഗ്രാം
കറിവേപ്പില: 2 തണ്ട്
മല്ലിയില (അരിഞ്ഞത്) : 4 ഗ്രാം
ഉപ്പ് -പാകത്തിന്
സൺഫ്‌ളവർ ഓയിൽ : വറുക്കാൻ
പെരുംജീരകം: 3 ഗ്രാം
മഞ്ഞൾപ്പൊടി: 2 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
മുളകുപൊടി: 5 ഗ്രാം
ഗരം മസാല പൊടി: 5 ഗ്രാം
ബ്രെഡ് പൊടിച്ചത് : 150 ഗ്രാം
പുഴുങ്ങിയ മുട്ട: 2 എണ്ണം
മുട്ട: 2 എണ്ണം

തേങ്ങ മുറി  തയ്യാറാക്കുന്ന വിധം 

ഒരു പാനിൽ എണ്ണ ചൂടാക്കി, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. ഇത് നന്നായി വഴറ്റുക. ഇതിലേയ്ക്ക ബാക്കി കറിക്കൂട്ടുകളും വേവിച്ച ഉരുളക്കിഴങ്ങും ചേർക്കുക.

അരിഞ്ഞ മല്ലിയില ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതോടെ മസാല തയ്യാറായി. വേവിച്ച മുട്ട എടുത്ത് രണ്ടായി മുറിക്കുക. തയ്യാറാക്കിയ മസാല ഉപയോഗിച്ച് മുട്ടയിൽ തേങ്ങാ രൂപത്തിൽ പൊതിയുക.

മുട്ട അടിച്ചു വെക്കണം. ഇതിൽ മുക്കിയശേഷം ബ്രെഡ് പൊടിച്ചതിലും മുക്കിയെടുക്കണം. ശേഷം സൺഫ്‌ളവർ ഓയിലിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കണം. ഇതോടെ വിഭവം റെഡി.

Tags