ഒരേ പോലെയുള്ള വിഭവങ്ങള്‍ കഴിച്ചു മടുത്തോ ? ട്രൈചെയ്യാം കൊറിയൻ വിഭവം

honey chicken

ചേരുവകള്‍

ചിക്കന്‍ വിംഗ്‌സ് വൃത്തിയാക്കിയത്-800 ഗ്രാം
വെളുത്തുള്ളിപ്പൊടി-1 ടീസ്പൂണ്‍
ഉള്ളിപ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പപ്രിക-1 ടീസ്പൂണ്‍
മൈദ-അരക്കപ്പ്
കോണ്‍ഫ്‌ലോര്‍-അരക്കപ്പ്
ചില്ലി സോസ്-3 ടീസ്പൂണ്‍
തക്കാളി സോസ്-2 ടീസ്പൂണ്‍
സോയ സോസ്-2 ടീസ്പൂണ്‍
തേന്‍ / പഞ്ചസാര-1 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി-3 എണ്ണം
ഇഞ്ചി, ചെറുതായി അരിഞ്ഞത്-1 ടേബിള്‍സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വറുത്ത എള്ള് -ആവശ്യത്തിന്
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത്- 2 ടീസ്പൂണ്‍


തയ്യാറാക്കുന്ന രീതി

ഒരു വലിയ പാത്രത്തില്‍ വെളുത്തുള്ളിപ്പൊടി, ഉള്ളിപ്പൊടി, പപ്രിക, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.അതിലേയ്ക്ക് വൃത്തിയാക്കിയ ചിക്കന്‍ ഇട്ടശേഷം നന്നായി ഇളക്കിയെടുക്കണം. മാരിനേറ്റ് ചെയ്ത് ചിക്കന്‍ 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.ഒരു പാത്രത്തില്‍ മൈദയും കോണ്‍ഫ്‌ളോറും കലക്കി മാറ്റി വയ്ക്കുക. പാനെടുത്ത് എണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കന്‍ വിംഗ് മൈദ മിശ്രിതത്തില്‍ മുക്കി ചൂടായ എണ്ണയിലേക്ക് ശ്രദ്ധാപൂര്‍വ്വം ഇട്ടുകൊടുക്കുക.

ചിക്കന്‍ സ്വര്‍ണ്ണ നിറമാകുന്നത് വരെ വറുത്തെടുക്കുക.ഒരു സോസ് പാനില്‍, ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ്, തേന്‍, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നിവ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഇടത്തരം തീയില്‍ കട്ടിയാകുന്നതുവരെ വേവിക്കുക.അതിനുശേഷം വറുത്ത ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം.വറുത്ത എള്ള്, അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചൂടോടെ കഴിക്കാം.

Tags