ഈ ഒരു മെഴുക്ക്പുരട്ടി മതി ഒരു പറ ചോറ് കഴിക്കാൻ

koorkka

തയാറാക്കുന്ന വിധം

കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക.

പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി ചെറുതായി അരിഞ്ഞതും 3-4 പച്ചമുളക് കീറിയതും  കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ കൂർക്ക ഇട്ട്  ഇളക്കി ഇളക്കി കരിഞ്ഞ് പോകാതെ നന്നായി മൊരിച്ചെടുക്കുക... ആവശ്യമെങ്കിൽ ഇടക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാം...ഇത് മൊരിഞ്ഞു വരുമ്പോൾ ഉള്ള മണം തന്നെ സൂപ്പറാണ്.

*കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ - ഒരു നെറ്റ് ബാഗിൽ കൂർക്ക ഇട്ടു 2 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ആ ബാഗോടു കൂടി ഉരച്ച് കഴുകി എടുക്കുക. കുറച്ചു തിരുമ്മി പൈപ്പ്‌ തുറന്ന്  അടിയിൽ കാണിച്ച് ക്ലീൻ ആക്കുക.

Tags