കൂർക്ക മെഴുക്കുപുരട്ടി തയ്യാറാക്കാം
ചേരുവകൾ
കൂർക്ക -250gm
ചെറിയുള്ളി -12 ( സവാള -1)
വറ്റൽമുളക് ചതച്ചത്-2 റ്റീസ്പൂൺ (മുളക്പൊടി-1.5റ്റീസ്പൂൺ)
മഞൾ പൊടി-1/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ ,കടുക്- പാകത്തിനു
കറിവേപ്പില -1 തണ്ട്
തേങ്ങാകൊത്ത് -4 റ്റീസ്പൂൺ(നിർബന്ധമില്ല)
തയ്യാറാക്കുന്ന വിധം
കൂർക്ക കഴുകി വൃത്തിയാക്കി ചെറുതായി അരിഞ് വക്കുക.ലെശം ഉപ്പ്, ലെശം മഞൾപൊടി ഇവ ചേർതു കൂർക്ക കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് മാറ്റി വക്കുക. ( ആവി കേറ്റി വേവിച്ചാലും മതി)
ഉള്ളി ചെറുതായി ചതച്ച് എടുക്കുക (സവാള നീളത്തിൽ കനം കുറച്ച് അരിയുക)
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കടുക്,കറിവേപ്പില ചേർത്ത് മൂപ്പിക്കുക.ശെഷം ഉള്ളി ചതച്ചത്( സവാള ചേർത്ത് വഴറ്റുക)വഴറ്റുക
കുറച്ച് വഴന്റ് കഴിയുമ്പോൾ ബാക്കി മഞൾപൊടി, മുളക് ചതച്ചത്(മുളക് പൊടി),ചേർത് വഴറ്റുക.
ശെഷം വേവിച്ച് വച്ചിരിക്കുന്ന കൂർക്ക ചേർത്ത് പാകത്തിനു ഉപ്പും ചേർത്ത് ഇളക്കുക.(കൂർക്ക വേറെ വേവിക്കാതെ ഉള്ളി മൂപ്പിച്ചതിലെക്ക് ചേർത്ത് ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് ഉണ്ടാക്കാവുന്നതും ആണു)
ശെഷം തേങ്ങാ കൊത് കൂടെ ചേർത് ലെശം എണ്ണ കൂടെ തൂകി ഇളക്കി മൂപ്പിച്ച് ഉലർത്തി മോരീച്ച് എടുക്കുക.സ്വാദിഷ്ടമായ കൂർക്ക മെഴുക്കുപുരട്ടി തയ്യാർ