വറുത്തരച്ച കൂന്തൽ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം
ചേരുവകൾ
പെരുംജീരകം
കുരുമുളക്
തേങ്ങ
ഇഞ്ചി
വെളുത്തുളളി
ചുവന്നുള്ളി
കറിവേപ്പില
മുളകുപൊടി
മല്ലിപൊടി
ഗരംമസാല
കൂന്തൽ
പച്ചമുളക്
മഞ്ഞൾപ്പൊടി
കുടംപുളി
തക്കാളി
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയക്ക് വൃത്തിയാക്കിയ കൂന്തൽ, പച്ചമുളക് അരിഞ്ഞത്, തക്കാളി അരിഞ്ഞത്, അൽപ്പം മുളകുപൊടി, കുടംപുളി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് അടച്ച് അടുപ്പിൽ വെച്ച് പത്തു മിനിറ്റു വേവിക്കുക.
മറ്റൊരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കുരുമുളക്, പെരുംജീരകം എന്നിവ ചേർത്ത് വറുക്കുക.
തേങ്ങ ചിരകിയത്, ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്, കുറച്ച് ചുവന്നുള്ളിയും ചേർത്തു വഴറ്റുക.
എരിവിനനുസരിച്ച് മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഇത് അരച്ചെടുക്കുക.
തിളച്ചു വരുന്ന കറിയിലേയ്ക്ക് അരപ്പ് ചേർത്ത് പത്ത് മിനിറ്റു കൂടി അടച്ചു വെച്ച് വേവിക്കുക.