ഇനി വാഴക്കൂമ്പിലെ ഇത് വെറുതെ കളയല്ലേ , അടിപൊളി വിഭവം തയ്യാറാക്കാം

kodappan
kodappan

വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത പൂവ് വച്ചുള്ള അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. വാഴമാണി കൊണ്ടൊരു അടിപൊളി ഫ്രൈ. കാഴ്ചയിൽ മീൻ വറുത്തപോലെ തോന്നുമെങ്കിലും സംഭവം സൂപ്പറാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

വാഴമാണി (വാഴപ്പൂവ്)  - 1 കപ്പ്‌
കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
അരിപൊടി -1 ടേബിൾ സ്പൂൺ
മൈദ -1/2 ടേബിൾ സ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/8 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന്
വറക്കുവാൻ ആവശ്യമായ എണ്ണ

ഉണ്ടാക്കുന്ന വിധം

വാഴപ്പൂവിലെ ഉള്ളിലെ നാര് കളഞ്ഞു വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ പൊടികൾ എല്ലാം ഇട്ട ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറച്ചു കട്ടിയിൽ  മിക്സ്‌ ചെയ്തെടുക്കുക. 

അതിലേക്കു വൃത്തിയാക്കിയ  വാഴമാണി കൂടി ചേർത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാകുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കാം. ചായക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്.

Tags