ചെന്നൈ സ്റ്റൈൽ കരിക്കിന്‍ റെസിപ്പി!
Dec 7, 2025, 15:00 IST
ചേരുവകൾ
കരിക്കിന്‍ വെള്ളം - 2 കപ്പ്
അഗർ അഗർ പൊടി (അർബൻ പ്ലാറ്റർ) - 2 ടീസ്പൂൺ
ഉപ്പ് - 1 നുള്ള്
പഞ്ചസാര - 1/4 കപ്പ്
ബേസിൽ / സബ്ജ വിത്തുകൾ - 1.5 ടീസ്പൂൺ കുതിർത്തത്
തയാറാക്കുന്ന വിധം
1. ഒരു പാൻ എടുത്ത് ഇളം കരിക്കിന്‍ വെള്ളം ഒഴിച്ച്, അതിലേക്കു പഞ്ചസാരയും ഉപ്പും മിക്‌സ് ചെയ്തതിനു ശേഷം അഗർ അഗർ പൊടി ചേർത്തു നന്നായി ഇളക്കുക.
tRootC1469263">2. ചെറിയ തീയിൽ വച്ച്, 3-4 മിനിറ്റ് തുടര്‍ച്ചയായി ഇളക്കി ചൂടാക്കുക.
3. ഉടനടി ഗ്ലാസ് പാത്രത്തിലേക്ക് ഒഴിച്ച ശേഷം, മുകളില്‍ കുതിര്‍ത്ത ബേസിൽ/സബ്ജ വിത്തുകൾ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാം.
4. 5 മിനിറ്റിനു ശേഷം റഫ്രിജറേറ്ററിലേക്കു മാറ്റുക, മൂടിവയ്ക്കാന്‍ മറക്കരുത്. 2 മണിക്കൂർ തണുക്കട്ടെ. അതിനു ശേഷം പുറത്തെടുത്തു കഷ്ണങ്ങളാക്കി മുറിച്ചു കഴിക്കാം.
.jpg)

