ജിലേബി തയ്യാറാക്കാം

jilebi
jilebi

അവശ്യ സാധനങ്ങൾ 

ഉഴുന്ന് - 1 ഗ്ലാസ്‌
പഞ്ചസാര - 2 ഗ്ലാസ്‌
കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍
വെള്ളം - 1/2 - 3/4 ഗ്ലാസ്‌
ചെറുനാരങ്ങ - 1
കളര്‍ ഒരു നുള്ള് 
ഡാൽഡ - വറുക്കാൻ ആവശ്യമുള്ളത്
ഒരു പ്ലാസ്റ്റിക്‌ കവർ

തയ്യാറാക്കുന്ന വിധം 

ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവിൽ കോണ്‍ഫ്ലോറും ഒരുനുള്ളു കളർ അല്പം വെള്ളത്തിൽ കലർത്തിയതും ചേർത്ത് നന്നായി ഇളക്കി വെക്കുക . ഒരു അടി കട്ടിയുള്ള ചീനച്ചട്ടിയിൽ പഞ്ചസാരയും വെള്ളവും എടുത്തു തിളപ്പിച്ച്‌ ചെറുതായി ഒട്ടുന്ന പരുവത്തിൽ പാനി ഉണ്ടാക്കുക. അതിലേക്കു 1 നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് തീ കെടുത്തുക ( പാനി കട്ടയായി പോകാതിരിക്കാനാണ്‌ നാരങ്ങ നീര് ചേര്ക്കുന്നത് ). 

അടിപരന്ന ഒരു പാനിൽ ഡാൽഡ ചൂടാക്കുക . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , തീ സിം ൽ ആയിരിക്കണം . മുഴുവൻ ജിലേബിയും ഉണ്ടാക്കി തീരുന്ന വരെ തീ കൂട്ടാനേ പാടില്ല . ഇനി പ്ലാസ്റ്റിക്‌ കവറിന്റെ ഒരു മൂല കത്രികകൊണ്ട് മുറിച്ചു ചെറിയ ദ്വാരം ഉണ്ടാക്കി മാവ് കവറിൽ ഒഴിച്ച് ചൂടായ ഡാൽഡയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ പിഴിയുക. നന്നായി വറുത്തെടുത്ത ജിലേബി നേരെ പാനിയിൽ മുക്കി ഒരു തവി കൊണ്ട് കുറച്ചു സമയം മുക്കിപ്പിടിക്കുക. ഇനി പ്ലേറ്റിലേക്ക് മാറ്റാം . കുറെ മണിക്കൂറുകൾ ഇരുന്നാലെ ജിലെബിക്ക് മാർദവം വരൂ. അതുകൊണ്ട് ജിലേബി ഉണ്ടാക്കിയിട്ട് പിറ്റേദിവസം കഴിക്കാം.

Tags