ഇന്ന് ചക്കകൊണ്ടൊരു ചമ്മന്തി ആയാലോ..?

chammanthi

ആവശ്യമായവ 

1. ചക്ക (ഉണ്ടായി വരുന്ന സമയത്തെ)–2 എണ്ണം 
2. തേങ്ങാമുറി–ഒന്ന് 
3. കൊല്ലമുളക്–10 എണ്ണം 
4. ചെറിയ ഉള്ളി–അഞ്ച് അല്ലി 
5. കറിവേപ്പില–ഒരു തണ്ട് 
6. ഉഴുന്നുപരിപ്പ്–ഒരു സ്പൂൺ 
7. വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം 
8. ഉപ്പ്–പാകത്തിന് 

തയ്യാറാക്കുന്നവിധം 

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക..

കടപ്പാട്: രുചി ഫേസ്ബുക് പേജ് 

Tags