നാവില്‍ രുചിയൂറും റാഗി വട
ragi vada

ചേരുവകൾ

 • റാഗിപ്പൊടി – 2 കപ്പ്‌

 • കടുക് – 1/2 ടീസ്പൂൺ

 • കടലപരിപ്പ് – 1 ടീസ്പൂൺ

 • ഇഞ്ചി – 1 ടീസ്പൂൺ

 • പച്ചമുളക് – 3

 • കറിവേപ്പില – കുറച്ച്

 • സവാള – 1

 • പുളിവെള്ളം

 • വെളിച്ചെണ്ണ

 • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായാൽ കടുക് ഇടുക.

 • കടലപരിപ്പ് ചേർക്കുക.

 • കടുക് പൊട്ടിയാൽ  ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എല്ലാം ചേർത്ത് ഒന്നു വാട്ടിയതിനു ശേഷം റാഗി പൊടിയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു പുളിവെള്ളവും ചേർത്ത്   ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ച് ചെറിയ ഉരുളകൾ എടുത്ത് പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.

Share this story