ഹെൽത്തി ഡ്രാഗണ്‍ഫ്രൂട്ട് സ്മൂത്തി
Oct 14, 2024, 12:05 IST
ചേരുവകൾ
പഴുത്ത ഡ്രാഗണ്‍ഫ്രൂട്ട് – 1
നാളികേരവെള്ളം – 1 കപ്പ്
ചിയ സീഡ്‌സ് – 1 ടീസ്പൂണ്‍
പുതിനയില – അല്പം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് പഴുത്ത ഡ്രാഗണ്‍ഫ്രൂട്ട്, നാളികേരവെള്ളം, ചിയ സീഡ്‌സ് അല്പം പുതിനയിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഷഹീഷം ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഉപയോഗിക്കാം.