ഗുരുവായൂർ സ്പെഷ്യൽ രസകാളൻ തയ്യാറാക്കാം എളുപ്പത്തിൽ..

google news
guruvayoor rasakalan

ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ കഴിച്ചിട്ടുണ്ടോ? രുചികരമായ ആ രുചിക്കൂട്ട് ഇനി വീട്ടിൽ തയ്യാറാക്കാം.

ആവശ്യമായവ 

മത്തൻ - കാൽ കിലോ ചെറുതായി അരിഞ്ഞത്

കുമ്പളങ്ങ - കാൽ കിലോ ചെറുതായി അരിഞ്ഞത്

പച്ചമുളക് - 2 എണ്ണം നീളത്തിൽ അരിഞ്ഞത്

തേങ്ങ - അര കപ്പ്

ജീരകം - ഒരു സ്പൂൺ

പച്ചമുളക് - 2 എണ്ണം

തൈര് - ഒരു കപ്പ്‌

മോര് -  ഒരു കപ്പ്‌

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപ്പൊടി - കാൽ സ്പൂൺ

കുരുമുളകുപൊടി - കാൽ സ്പൂൺ

ചുവന്ന മുളകുചതച്ചത് - 3 സ്പൂൺ

കറി വേപ്പില - 2 തണ്ട് ജീരകപ്പൊടി - 1 സ്പൂൺ

വെണ്ണ - ഒരു സ്പൂൺ

കടുക് - 1 സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു മത്തൻ, കുമ്പളങ്ങ, പച്ചമുളക്, മോര്, ചതച്ച ചുവന്ന മുളക്, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വേവിച്ച് എടുക്കുക.

അതേസമയം തേങ്ങ പച്ചമുളക്, ജീരകം, രണ്ട് സ്പൂൺ തൈര് എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക. വേവിച്ച പച്ചക്കറിയിലേക്ക് അരച്ച കൂട്ടും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറുക്കിയ കറിയിലേക്കു കട്ട തൈരും ജീരകപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി ഒരു ചീന ചട്ടിയിൽ വെണ്ണ ചേർത്തു ചൂടാകുമ്പോൾ കടുക്, ചതച്ച ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു വറുത്തു കറിയിലേക്ക് ഒഴിക്കാം.

Tags