ഗുലാബ് ജാം തയ്യാറാക്കാം
കുട്ടികൾ ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാം. അതിഥികൾക്ക് നൽകാം. ഗുലാബ് ജം വീട്ടില്‍തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. മുതിർന്നവർക്കും പ്രിയമാണ് ഗുലാബ് ജാം
അവല്‍ – 2 Cup
ഗോതമ്പുപൊടി – 2 tablespoon
പാല്‍പൊടി – 2 tablespoon
ഉപ്പ് – ഒരു നുള്ള്
എണ്ണ – ആവശ്യത്തിന്
വെള്ളം – 1 Cup
പഞ്ചസാര – 1 Cup
മഞ്ഞള്‍ പൊടി – ഒരു നുള്ള്
ഏലക്കാ – 1 എണ്ണം
ആദ്യം അവല്‍ നല്ലതുപോലെ കഴുകി വെള്ളം പിഴിഞ്ഞുവെക്കുക . ഇതിലേക്ക് ഗോതമ്പുപൊടിയും , പാല്‍പൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുഴക്കുക . കയ്യില്‍ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ സ്വല്പം നെയ്യോ എണ്ണയോ കയ്യില്‍ തടവുക . ഇതില്‍ വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല. അവല്‍ കഴുകിയതുകൊണ്ട് ആ നനവ് മതിയാകും കുഴക്കുന്നതിന് .
കുഴച്ചിതിനു ശേഷം മാവ് ചെറിയ ചെറിയ ബോള്‍സ് ആയിട്ട് ഉരുട്ടി എടുക്കുക . ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം ഓരോ ബോള്‍സും എണ്ണയിലിട്ടു ഇളക്കി പൊരിച്ച് എടുക്കുക . ഒരു ബ്രൗണ്‍ കളര്‍ ആവുമ്പോള്‍ കോരി മാറ്റുക .
ഇനി വേറെ ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഏലക്കായും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഇളക്കുക .
പഞ്ചസാര പാനി ഒരു നൂല്‍ പരുവം ആകുമ്പോള്‍ അടുപ്പില്‍നിന്നു മാറ്റിവെച്ച് ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ബോള്‍സ് ഇട്ട് വെക്കുക . ബോള്‍സ് പഞ്ചസാര പാനിയില്‍ മുങ്ങി കിടക്കണം . ഒരു രണ്ടു മണിക്കൂറിനുശേഷം (നന്നായി കുതിരണം) ഉപയോഗിക്കാം .