ഗ്രീക്ക് സ്‌റ്റൈല്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കിയാലോ ?

garlic chicken

ചേരുവകള്‍

ചിക്കന്‍ ബ്രസ്റ്റ്-250 ഗ്രാം
കുരുമുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ഗോതമ്പുപൊടി(മൈദയും പകരം ചേര്‍ക്കാം)- അരകപ്പ്
ഓയില്‍-1 ടേബിള്‍ സ്പൂണ്‍

ബട്ടര്‍-ആവശ്യത്തിന്
കുരുമുളകും പൊടിയും ഫ
ഗോതമ്പുപൊടി-1 ടേബിള്‍ സ്പൂണ്‍
ഒറിഗാനോ-1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക്-അരക്കപ്പ്
നാരങ്ങനീര്- 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)-വലിയ നാല് അല്ലി

പാചകരീതി


ബട്ടര്‍ ഫ്‌ളൈ കട്ട് ചെയ്‌തെടുത്ത ചിക്കന്‍ ബ്രസ്റ്റിലേയ്ക്ക് ഉപ്പും കുരുമുളകും പൊടിയും പുരട്ടി മാരിനേറ്റ് ചെയ്യാനായി കുറച്ച് 15 മിനിട്ട് മാറ്റി വെയ്ക്കണം. ശേഷം അരകപ്പ് ഗോതമ്പുപൊടിയില്‍ ഇത് മുക്കിയെടുക്കണം. ശേഷം പാനില്‍ ഓയിലൊഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ ഇട്ടുകൊടുക്കണം.

ഗോള്‍ഡന്‍ നിറമാകുന്നവരെ ഇരുവശവും വറുത്തെടുക്കണം. ശേഷം മറ്റൊരു പാനില്‍ ബട്ടര്‍ ഇട്ട് ചൂടായി വരുമ്പോള്‍ വെളുത്തുള്ളിയിട്ട് ചെറിയ ചൂടില്‍ മൂപ്പിക്കുക.ശേഷം അതിലേയ്ക്ക് ഒരു സ്പൂണ്‍ ഗോതമ്പുപൊടി ഇട്ട് നന്നായി യോജിപ്പിക്കാം (വേണമെങ്കില്‍ കോണ്‍ ഫ്‌ളോര്‍ ചേര്‍ക്കാം.).

ഇതിലേയ്ക്ക് ചിക്കന്‍ സ്റ്റോക്കും അരകപ്പ് ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ഒറിഗാനോയും നാരങ്ങാനീരും ചേര്‍ക്കണം. ഇടത്തരം തീയില്‍ ഈ സോസ് തിളച്ചുവരുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന ചിക്കന്‍ ഇതില്‍ ഇട്ടുകൊടുക്കാം.

ഈ സോസ് ചിക്കന്റെ എല്ലാം ഭാഗത്തേയ്ക്കും എത്തുന്ന വിധത്തില്‍ സ്പൂണ്‍ ഉപയോഗിച്ച് അതിലേയ്ക്ക് ഒഴിച്ചു കൊടുത്തശേഷം ചെറു തീയില്‍ വേവിയ്ക്കുക. സോസ് നന്നായി കുറുകി വറ്റി വരുമ്പോള്‍ തീയണയ്ക്കാം. ചൂടോടെ ഉപയോഗിക്കാം.
 

Tags