കിടിലന്‍ രുചിയില്‍ മുട്ടമാല

കിടിലന്‍ രുചിയില്‍ മുട്ടമാല
muttamala
muttamala

ചേരുവകള്‍

മുട്ട – 5 എണ്ണം

പഞ്ചസാര-1 കപ്പ്

വെള്ളം – 2 കപ്പ്

പാല്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ച് ഓരോ പാത്രത്തിലേക്ക് മാറ്റുക.

മുട്ടയുടെ മഞ്ഞ മാത്രം നന്നായി ബീറ്റ് ചെയ്‌തെടുക്കുക.

മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി കലക്കി ഒഴിച്ച് ബീറ്റ് ചെയ്യുക

tRootC1469263">

ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക

അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് അടിച്ചെടുക്കുക.

രണ്ട് ടേബിള്‍സ്പൂണ്‍ മുട്ടയുടെ വെള്ള മാത്രം അതിലേക്ക് ഒഴിച്ച് പഞ്ചസാരയില്‍ ഉള്ള അഴുക്ക് എല്ലാം കളഞ്ഞു മാറ്റിയെടുക്കാം

ഈ പഞ്ചസാര സിറപ്പില്‍ തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഒരു കുപ്പിയിലേക്ക് ഒഴിക്കുക

ശേഷം കുപ്പിയുടെ അടപ്പില്‍ മൂന്നു ദ്വാരങ്ങള്‍ ഇട്ടുകൊടുക്കുക

ഇനി മുട്ടയുടെ മഞ്ഞ തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാര ലായിനിയിലേക്ക് മാല മാല പോലെ ഒഴിച്ചു കൊടുക്കാം

മൂന്ന് മിനിറ്റിനുശേഷം ഈ മഞ്ഞ നമുക്ക് അതില്‍ നിന്നും കോരി എടുക്കാം. സ്വാദിഷ്ടമായ മുട്ടമാല റെഡി…

തയാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് മാറ്റുക

അത് അലുമിനിയം ഫോയിലുകൊണ്ട് മൂടി, ഇഡ്ഡലി പാത്രത്തില്‍ വച്ച് ആവി കയറ്റി എടുക്കാം.

10 മിനിറ്റിനു ശേഷം മുട്ടയുടെ വെള്ള വെന്തു കിട്ടും.

Tags