നിങ്ങൾ മുട്ട ഇഷ്ടപ്പെടുന്നവരാണോ;എങ്കിൽ അറിയാം ചില കാര്യങ്ങൾ


വെെറ്റമിനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് തന്നെയാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 72 കാലറിയും. കോളിന്‍, വൈറ്റമിന്‍ എ, എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നുവെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മുട്ടയിൽ അടങ്ങിയിട്ടുള്ള ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു. മുട്ടയിൽ കോളിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
വൈറ്റമിനുകളായ ജീവകം ബി 12, ബി 5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവ മുട്ടയിലുണ്ട്. ഈ വൈറ്റമിനുകളെല്ലാം ചർമ്മത്തിനും തലമുടിയ്ക്കും നഖങ്ങൾക്കും ഏറെ നല്ലതാണ്. ദിവസവും മുട്ട കഴിക്കുന്നതിലൂടെ വിളര്‍ച്ച പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കുവാന്‍ സഹായകരമാകും.

ദിവസവും പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുവാനും സഹായിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നതിലൂടെ ആരോഗ്യം വര്‍ധിക്കുന്നതോടൊപ്പം തന്നെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ സുഖമമായി പ്രവര്‍ത്തിപ്പിക്കാനും ഇത് സഹായിക്കും.
മുട്ട കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മുട്ടയുടെ മഞ്ഞയും കരളിന്റെ ആരോഗ്യ സംരക്ഷണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.