ആരോഗ്യം സംരക്ഷിക്കാം; തുളസി ചായ ശീലമാക്കൂ

thulsi chaya

 

ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം  ഭക്ഷണത്തിലും പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. ​തുളസി ചായ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും തുളസിയിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ.

തുളസി                         ഒരു പിടി 
തേൻ                            1 ടീസ്പൂൺ
നാരങ്ങ നീര്                2 ടീസ്പൂൺ
കറുവപ്പട്ട                     1 കഷ്ണം

തയ്യാറാക്കുന്ന വിധം.

ആദ്യം തുളസിയിട്ട് വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ കറുവപ്പട്ട ഇടുക. ശേഷം തീ ഓഫ് ചെയ്യുക. വെള്ളം തണുത്ത് കഴിഞ്ഞാൽ ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക. തുളസി ചായ തയ്യാർ

Tags