വായിൽ വെള്ളമൂറും കുരുമുളകിട്ട താറാവു കറി

വായിൽ വെള്ളമൂറും കുരുമുളകിട്ട താറാവു കറി
duck roast
duck roast

 


ചോറിനൊപ്പവും അപ്പത്തിനൊപ്പവും താറാവ് കറിയേക്കാള്‍ ബെസ്റ്റ് കോമ്പിനേഷന്‍ മറ്റൊന്നില്ല. നല്ല കുരുമിളകിട്ട താറാവുകറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

1.താറാവ് – ഒന്ന്
2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍
3.സവാള – മൂന്ന്, നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് – അഞ്ച്, നീളത്തില്‍ കീറിയത്
ഇഞ്ചി – ഒരു കഷണം. കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
4.കുരുമുളക്- ഒരു വലിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍
മുളകുപൊടി – അര വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂണ്‍
5.വിനാഗിരി – ഒരു ചെറിയ സ്പൂണ്‍
6.തേങ്ങ ചുരണ്ടിയെടുത്ത ഒന്നാംപാല്‍ – ഒരു കപ്പ്
രണ്ടാംപാല്‍ – ഒന്നരക്കപ്പ്
7.ഉപ്പ് – പാകത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി താറാവു കഷണങ്ങളിട്ടു വറുത്തു കോരുക. ഇതേ എണ്ണയിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. നന്നായി വഴന്നശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്കു താറാവു ചേര്‍ത്തിളക്കുക. ഇതില്‍ വിനാഗിരിയും രണ്ടാം പാലും പാകത്തിനുപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. നന്നായി വെന്തശേഷം ഒന്നാം പാല്‍ ചേര്‍ത്തു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങുക.

Tags