മുരിങ്ങക്കായ ബിരിയാണി എളുപ്പം തയ്യാറാക്കാം

muringa biriyani

ചേരുവകൾ:

    ബിരിയാണി അരി- ആവശ്യത്തിന്
    മുരിങ്ങക്കായ
    കട്ടത്തൈര്- 2 കപ്പ്
    നാരങ്ങാനീര് - ആവശ്യത്തിന്
    മഞ്ഞൾപ്പൊടി- ആവശ്യത്തിന്
    മുളകുപൊടി- ആവശ്യത്തിന്
    ഉപ്പ്- ആവശ്യത്തിന്
    പച്ചമുളക്- 5 എണ്ണം
    സവാള- 3
    കറിവേപ്പില- ആവശ്യത്തിന്
    മല്ലിയില- ആവശ്യത്തിന്
    തക്കാളി- 3 എണ്ണം
    തേങ്ങാപ്പാൽ- 1 കപ്പ്
    പട്ട- ആവശ്യത്തിന്
    തക്കോലം- ആവശ്യത്തിന്
    ഗ്രാമ്പൂ- ആവശ്യത്തിന്
    പെരുംജീരകം- ആവശ്യത്തിന്
    ചെറിയ ജീരകം- ആവശ്യത്തിന്
    ഏലം- ആവശ്യത്തിന്


മുരിങ്ങക്കായ ക്ലീൻ ചെയ്തെടുക്കുക. ഇതിലേക്ക് കട്ടത്തൈര്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ചേർത്ത് യോജിപ്പിച്ചു എടുക്കുക. നന്നായി തിരുമ്മി വയ്ക്കുക.പാനിൽ നെയ്യ് ഒഴിച്ച് പട്ട, തക്കോലം, ഗ്രാമ്പൂ, പെരുംജീരകം, ചെറിയ ജീരകം, ഏലം എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് സവാള, പച്ച മുളക് എന്നിവ ചേർക്കുക.

muringa biriyani
ശേഷം കറിവേപ്പില, മല്ലിയില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. നാരങ്ങയുടെ നീരും ഉപ്പും അൽപ്പം തൈരും ചേർക്കുക. ഇതിലേക്ക് മസാലപുരട്ടി വച്ച മുരിങ്ങക്കോൽ ചേർക്കുക.  
ഒന്നുവെന്തുവരുമ്പോൾ ഒരു കപ്പ് തേങ്ങപ്പാൽ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് വേവിച്ചുവച്ച ബിരിയാണി അരിയും ചേർത്ത് നന്നായി വേവിച്ചെടുക്കുക

Tags