മനസ്സും ശരീരവും തണുപ്പിക്കാൻ ഇതാ ഒരു ഡ്രിങ്ക്
Jan 4, 2025, 18:05 IST
ചേരുവകള്‍
റോസാ പൂക്കള്‍ – 3 എണ്ണം
പാല്‍ – 1 ഗ്ലാസ്
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
റോസാ പൂക്കള്‍ ഇതളുകള്‍ അടര്‍ത്തി എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഇടുക.
ഒരു പാനില്‍ തട്ട് വച്ച് അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കുക.
ശേഷം ഈ പാനില്‍ റോസാ പൂക്കള്‍ വെച്ച പ്ലേറ്റ് ഇറക്കി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക
ക്രിസ്പ്പി റോസ് പെറ്റല്‍സ് റെഡി
ഇനി പാലില്‍ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ക്രിസ്പ്പി റോസ് പെറ്റല്‍സ് കൂടി ഇട്ട് തിളപ്പിക്കുക
പാല്‍ തിളച്ചതിന് ശേഷം അരിച്ചെടുക്കു. തണുത്തതിന് ശേഷം കുട്ടികള്‍ക്ക് നല്‍കുക.