രുചികരമായി തയ്യാറാക്കാം ബ്രോക്കോളി പാസ്ത

pasta

ചേരുവകള്‍

വേവിച്ചെടുത്ത പാസ്ത - 1 കപ്പ്
ബ്രൊക്കോളി (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
സവാള(ചെറുതായി അരിഞ്ഞത്) - 2
സോയാ സോസ് - 1 ടീസ്പൂണ്‍
തക്കാളി സോസ് - 1 ടീസ്പൂണ്‍
റെഡ് കാപ്സിക്കം(ചെറുതായി അരിഞ്ഞത്) - 1 /4 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
എണ്ണ - 1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മല്ലിയില - കുറച്ച്, അരിഞ്ഞത്


തയ്യാറാക്കേണ്ട രീതി

ഒരു പാനില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് ഉള്ളി, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഒരു മിനിറ്റ് വഴറ്റുക. ഇതിലേയ്ക്ക് കാപ്‌സിക്കം ചേര്‍ത്ത് കൊടുക്കാം.

അരിഞ്ഞ ബ്രോക്കോളി കഷണങ്ങള്‍ ചേര്‍ത്ത് മൂന്നു മിനിറ്റ് വരെ വഴറ്റുക.സോയ സോസ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് കൂടി വേവിക്കുക.

ഇതിലേയക്ക് പാസ്തയും ഉപ്പും ചേര്‍ക്കുക.ശേഷം നന്നായി ഇളക്കികൊടുത്താം. എല്ലാ ചേരുവകളും തുല്യമായി യോജിപ്പിക്കണം.ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കുക.

Tags