രുചികരമായ ഫിർണി ഉണ്ടാക്കാം

Pineapple payasam
Pineapple payasam

ബസുമതി അരി, പാൽ, പരിപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് ഫിർണി

¼ കപ്പ് ബസ്മതി അരി, 1 ലിറ്റർ പാൽ, ½ കപ്പ് പഞ്ചസാര, 10 – 12 ബദാമും പിസ്തയും, ½ ടീസ്പൂൺ ഏലയ്ക്കാപ്പൊടി, കുങ്കുമ പൂവ്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവയാണ് ഫിർണി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

tRootC1469263">

അരി 30 മിനിറ്റ് നേരം വെള്ളത്തിൽ കുതിർക്കുക. ശേഷം അരി റവപോലെ പൊടിച്ചെടുക്കുക. അടുപ്പിൽ പാനിൽ പാൽ തിളപ്പിക്കുക. പാൽ നല്ലപോലെ തിളച്ചതിന് ശേഷം പൊടിച്ച അരി ചേർക്കുക. ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. പാൻ അടച്ചു വെക്കരുത്. കട്ടകൾ രൂപപ്പെടാതെ ഇളക്കി കൊണ്ടിരിക്കുക. അരി ഏകദേശം വേവാകുമ്പോൾ, ബദാം, പിസ്ത, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂ ചേർത്ത പാൽ എന്നിവ ചേർക്കുക. ഫിർണി കട്ടിയാകുന്നതുവരെയും അരി തരികൾ മൃദുവാകുന്നതുവരെയും വേവിക്കുക. അവസാനമായി ഫിർണി പാകമാകുമ്പോൾ റോസ് വാട്ടർ ചേർക്കുക. തണുപ്പിക്കുവാൻ ഫ്രിഡ്ജിൽ വയ്ക്കുക. സ്വാദിഷ്ടമായ ഫിർണി തയ്യാർ.

Tags